Get Updates
Get notified of breaking news, exclusive insights, and must-see stories!

ആശുപത്രി ഉപകരണങ്ങള്‍ കെട്ടിക്കിടന്ന അന്വേഷിക്കും: മന്ത്രി

തിരുവനന്തപുരം: യുഎസില്‍ നിന്നും ഒരു മലയാളി സംസ്ഥാനത്തെ അഞ്ച് സര്‍ക്കാര്‍ ആശുപത്രികള്‍ക്കുവേണ്ടി അയച്ച ഉപകരണങ്ങല്‍ കൊച്ചി തുറമുഖത്ത് മൂന്നുവര്‍ഷം കെട്ടിക്കിടന്ന് നശിച്ചുപോയ സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് ആരോഗ്യമന്ത്രി പി.കെശ്രീമതി അറിയിച്ചു.

പത്രത്തില്‍വന്ന റിപ്പോര്‍ട്ടുകളില്‍ നിന്നാണ് താനിക്കാര്യം അറിഞ്ഞതെന്ന് മന്ത്രി പറഞ്ഞു. ദില്ലിയില്‍ നടന്ന പ്രവാസി ദിവസ് സമ്മേളനത്തില്‍ പുരസ്കാരം നേടിയ പ്രവാസി മലയാളിയാണ് യുഎസില്‍ നിന്ന് കേരളത്തിലേയ്ക്ക് വീല്‍ചെയറുകള്‍, സ്ട്രെച്ചറുകള്‍ തുടങ്ങിയ ആശുപത്രി ഉപകരണങ്ങള്‍ അയച്ചത്.

കൊച്ചിയിലെത്തിയ ഉപകരണങ്ങള്‍ തുറമുഖത്തുനിന്നും മാറ്റുന്നതിനായി ഒരു ഉന്നത ഉദ്യോഗസ്ഥന്‍ വ്യക്തിപരമായി ചിലതൊക്കെ ചെയ്യണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഉപകരണങ്ങല്‍ മൂന്നുവര്‍ഷം കെട്ടിക്കടന്നതെന്നാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

കേരളത്തിലെ ആരോഗ്യരംഗം ഉദ്യോഗസ്ഥരും ഫണ്ടും ഇല്ലാത്തതിനെത്തുടര്‍ന്ന് പ്രതിസന്ധി അനുഭവിക്കുകയാണ്. ഇത്തരം പ്രതിസന്ധികള്‍ പരിഹരിക്കുന്നതിനായാണ് നമ്മള്‍ പ്രവാസി മലയാളികളോട് സഹായം അഭ്യര്‍ത്ഥിക്കുന്നത്.

അത്തരമൊരു സാഹചര്യത്തില്‍ ഇത്തരം പ്രശ്നങ്ങളുണ്ടാകുന്നത് അംഗീകരിക്കാന്‍ കഴിയില്ല. ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ചത് ആരാണെന്ന് കണ്ടെത്തിയാല്‍ അവര്‍ക്കെതിരെ നടപടിയുണ്ടാകും- മന്ത്രി പറഞ്ഞു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+