സമരം പൊളിക്കാന്‍ സര്‍ക്കാര്‍ ശ്രമം: ഐഎംഎ
കോഴിക്കോട്: വെള്ളിയാഴ്ച നടത്താന്‍ നിശ്ചയിച്ച മെഡിക്കല്‍ ബന്ദ് പരാജയപ്പെടുത്താന്‍ സര്‍ക്കാര്‍ പല ശ്രമങ്ങളും നടത്തുന്നതായി ഐഎംഎ ഭാരവാഹികള്‍ ആരോപിച്ചു.
ഡോക്ടര്‍മാരെ അറസ്റുചെയ്യുമ്പോള്‍ സുപ്രിം കോടതിയും സംസ്ഥാനസര്‍ക്കാറും മുന്നോട്ടുവെച്ച നിര്‍ദ്ദേശങ്ങള്‍ പാലിക്കുമെന്ന് ഉറപ്പുനല്‍കിയാല്‍ സമരം പിന്‍വലിക്കാമെന്ന് ഐഎംഎ സംസ്ഥാന സെക്രട്ടറി ഡോ. ആര്‍.രമേശ് കോഴിക്കോട്ട് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഇതിനിടെ ഐഎംഎ ആഹ്വാനം നല്‍കിയിരിക്കുന്ന മെഡിക്കല്‍ ബന്ദ് ജനവുരുദ്ധമാണെന്നും ഇതിന് പിന്നില്‍ ഗുഢലക്ഷ്യങ്ങളുള്ളതായി സംശയിക്കേണ്ടതുണ്ടെന്നും പീപ്പിള്‍സ് ഡോക്ടേഴ്സ് ഫോറം ആരോപിച്ചു. ബന്ദില്‍ പങ്കെടുക്കില്ലെന്ന് കേരള സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ടീച്ചേഴ്സ് അസോസിയേഷനും വ്യക്തമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications