മെഡിക്കല്‍ ബന്ദ് പിന്‍വലിച്ചിട്ടില്ല: ഐഎംഎ
തിരുവനന്തപുരം: മെഡിക്കല്‍ ബന്ദില്‍ നിന്നും പിന്മാറിയിട്ടില്ലെന്ന് ഐഎംഎ സംസ്ഥാന സെക്രട്ടറി ഡോ.ആര്‍ രമേശ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സമരം വളരെ ശക്തമായിത്തന്നെ നടത്തും. ബന്ദില്‍ നിന്നും പിന്മാറാന്‍ ഐഎംഎ ഇതേവരെ തീരുമാനിച്ചിട്ടില്ല. സമരം പിന്‍വലിച്ചതായി സംഘടനാ അഭിഭാഷകന്‍ ഹൈക്കോടതിയില്‍ പറഞ്ഞതിനെക്കുറിച്ച് അറിയില്ല.
ഹൈക്കോടതി നിര്‍ദ്ദേശം അറിഞ്ഞശേഷം രാത്രി ഏഴ് മണിയോടെ ജോയിന്റ് കൗണ്‍സില്‍ യോഗം ചേര്‍ന്ന് ഭാവി പരിപാടികള്‍ തീരുമാനിക്കും- രമേശ് വ്യക്തമാക്കി.
സമരത്തില്‍ എന്തെങ്കിലും മാറ്റമുണ്ടാവുകയാണെങ്കില്‍ അത് വ്യാഴാഴ്ച രാത്രി ഏഴുമണിയോടെ മാത്രമായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു. കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്നും അറസ്റിലായി ഡോ. അശോകന് വേണ്ടിയല്ല ഐഎംഎയുടെ സമരം. ഡോക്ടര്‍മാറെ അറസ്റ് ചെയ്യുമ്പോള്‍ നിയമപരമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതിനെതിരെയാണ് സമരം. ഇക്കാര്യത്തില്‍ വ്യക്തമായ ഉറപ്പ് സര്‍ക്കാര്‍ നല്‍കിയാല്‍ സമരത്തില്‍ നിന്നും പിന്മാറാന്‍ ഐഎംഎ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications