റോമിംഗ് നിരക്ക് കുറയ്ക്കാന്‍ ട്രായ് ഒരുങ്ങുന്നു
ദില്ലി: മൊബൈല്‍ ഫോണ്‍ ഉപയോക്താക്കളുടെ റോമിംഗ് നിരക്ക് കുറയ്ക്കാന്‍ ട്രായ് ഒരുങ്ങുന്നു. റോമിഗ് സംവിധാനത്തിനായി ഉപയോക്താക്കള്‍ നല്‍കേണ്ടി വരുന്ന 50 രൂപ വാടകയും 15 ശതമാനവും സര്‍ചാര്‍ജും പിന്‍വലിക്കാന്‍ ട്രായ് തീരുമാനിച്ചതായാണ് അറിയുന്നത്.
ഇതുസംബന്ധിച്ച ട്രായ്യുടെ മൊബൈല്‍ ഓപ്പറേറ്റര്‍മാര്‍ക്കുള്ള നിര്‍ദേശം ജനവരി അവസാനത്തോടെയുണ്ടായേക്കും. റോമിംഗ് നിരക്കുകള്‍ കുറയ്ക്കുന്നതോടെ മറ്റൊരു സംസ്ഥാനത്തെത്തുമ്പോള്‍ കോളുകള്‍ക്ക് ഉപയോക്താവിന് അധികനിരക്ക് നല്‍കേണ്ടിവരില്ല.
2002നു ശേഷം ആദ്യമായാണ് ട്രായ് റോമിംഗ് നിരക്ക് കുറയ്ക്കാന്‍ നടപടി സ്വീകരിക്കുന്നത്. റോമിഗ് സംവിധാനം നല്‍കുന്നതിന് മൊബൈല്‍ ഓപ്പറേറ്റര്‍മാര്‍ക്കുണ്ടാകുന്ന ചെലവിനേക്കാള്‍ വളരെ ഉയര്‍ന്ന നിരക്കാണ് ഇപ്പോള്‍ ഉപയോക്താക്കളില്‍ നിന്നുമീടാക്കുന്നത്.












Click it and Unblock the Notifications