250 പെട്രോള്‍ പമ്പുകള്‍ അനുവദിച്ചത് സുപ്രിം കോടതി റദ്ദാക്കി
ദില്ലി: എന്‍ഡിഎ സര്‍ക്കാരിന്റെ കാലത്ത് അനുവദിച്ച 250 പമ്പുകളുടെ അനുമതി സുപ്രിം കോടതി റദ്ദാക്കി. പെട്രോള്‍ പമ്പ് അഴിമതി കേസില്‍ രണ്ടംഗ സമിതിയുടെ ശുപാര്‍ശ സുപ്രീം കോടതി ശരിവെച്ചു.
2002ല്‍ മാധ്യമങ്ങള്‍ വഴിയാണ് രാഷ്ട്രീയക്കാര്‍ക്കായി എന്‍ഡിഎ സര്‍ക്കാര്‍ പെട്രോള്‍ പമ്പുകള്‍ അനുവദിച്ചതില്‍ വ്യാപകമായ ക്രമക്കേടുകള്‍ നടന്ന കാര്യം പുറംലോകം അറിയുന്നത്.
പിന്നീട് പമ്പുകള്‍ക്കുള്ള അനുമതി റദ്ദാക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കുകയായിരുന്നു.എന്നാല്‍ ഈ ഉത്തരവ് സുപ്രിം കോടതി തടഞ്ഞുവെച്ചു. തുടര്‍ന്ന് പമ്പ് അനുവദിച്ചതില്‍ ക്രമക്കേട് നടന്നിട്ടുണ്ടോ എന്നന്വേഷിക്കാനായി കോടതി തന്നെ രണ്ടംഗസമതിയെ നിയോഗിക്കുകയായിരുന്നു.
ആകെ അനുവദിച്ച 3850 എണ്ണത്തില്‍ 297എണ്ണത്തില്‍ ക്രമക്കേട് നടന്നതായി സമിതി കണ്ടെത്തുകയായിരുന്നു. ഇവയാകട്ടെ ബിജെപിയിലും കോണ്‍ഗ്രസിലുമുള്ള ചില എംപിമാര്‍ക്ക് അനുവദിച്ചവയായിരുന്നു.












Click it and Unblock the Notifications