സിദ്ദുവിന് സുപ്രിം കോടതി ജാമ്യം അനുവദിച്ചു
ദില്ലി: കൊലക്കേസില്‍ ശിക്ഷ വിധിക്കപ്പെട്ട മുന്‍ ക്രിക്കറ്റ് താരം നവജോത്സിംഗ് സിദ്ദുവിന് സുപ്രിം കോടതി ജാമ്യം അനുവദിച്ചു.
തനിക്ക് ശിക്ഷ വിധിച്ച കീഴ്ക്കോടതി വിധിക്കെതിരെ സിദ്ദു നല്‍കിയ ഹര്‍ജിയിന്മേല്‍ ജനവരി 17ന് വാദം കേള്‍ക്കും.
മുന്‍ ബിജെപി എംപിയായ സിദ്ദുവിനെ കഴിഞ്ഞ ദിവസം പഞ്ചാബ്-ഹരിയാന ഹൈക്കോടതി പാട്യാല ജയിലിലേക്ക് അയച്ചിരുന്നു. 1988 ഡിസംബറില്‍ ഒരാളുടെ കൊലയില്‍ കലാശിച്ച സംഭവവുമായി ബന്ധപ്പെട്ട് സിദ്ദു കുറ്റക്കാരനാണെന്ന് കഴിഞ്ഞ ഡിസംബറിലാണ് കോടതി വിധിച്ചത്. അറുപത്തഞ്ചുകാരനായ ഗുരുനാം സിംഗിനെ സിദ്ദു മര്‍ദ്ദിച്ചത് അയാളുടെ മരണത്തിനിടയാക്കിയെന്നാണ് കേസ്.












Click it and Unblock the Notifications