Get Updates
Get notified of breaking news, exclusive insights, and must-see stories!

വി.എസിനും പാലോളിക്കും ഐസക്കിനും പരസ്യശാസന

തിരുവനന്തപുരം: എഡിബി കരാറിനെച്ചൊല്ലി പരസ്യപ്രസ്താവനകള്‍ നടത്തി ഏറ്റുമുട്ടിയ മുഖ്യമന്ത്രിയും പോളിറ്റ്ബ്യൂറോ അംഗവുമായ വി.എസ്. അച്യുതാനന്ദന്‍, കേന്ദ്ര കമ്മിറ്റി അംഗവും തദ്ദേശസ്വയംഭരണ മന്ത്രിയുമായ പാലോളി മുഹമ്മദ്കുട്ടി, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും ധനമന്ത്രിയുമായ ടി.എം. തോമസ് ഐസക് എന്നിവരെ സിപിഎം പരസ്യമായി ശാസിച്ചു.

ഞങ്ങളുടെ പാര്‍ട്ടിയുടെ സംഘടനാ രീതി അനുസരിച്ച് ഇവര്‍ക്കെതിരെ നടപടിയെടുത്തിട്ടുണ്ടെന്ന് അറിയിച്ച സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ശാസന എന്ന വാക്ക് ഉപയോഗിച്ചില്ല.

പോളിറ്റ് ബ്യൂറോയുടെ വിലയിരുത്തലുകള്‍ സംസ്ഥാന സെക്രട്ടേറിയറ്റും കമ്മിറ്റിയും ചര്‍ച്ച ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് അച്ചടക്ക നടപടി.

മേലില്‍ ഇത് ആവര്‍ത്തിക്കരുതെന്ന നിര്‍ദേശം ബന്ധപ്പെട്ടവര്‍ക്കു നല്‍കിയിട്ടുണ്ട്- കരാര്‍ മന്ത്രിസഭയില്‍ ചര്‍ച്ചചെയ്യാതെ ഒപ്പിട്ടതിനെതിരെ വി.എസും ഒപ്പിട്ടതിനെ ന്യായീകരിച്ച് ഔദ്യോഗികപക്ഷക്കാരായ പാലോളിയും ഐസക്കും നടത്തിയ ചേരിപ്പോര് പരാമര്‍ശിച്ച് കാരാട്ട് പറഞ്ഞു.

എഡിബി കരാറിന്റെ കാര്യത്തില്‍ മുഖ്യമന്ത്രിയും രണ്ടു മന്ത്രിമാരും പരസ്പരവിരുദ്ധ പ്രസ്താവനകളാണ് നടത്തിയത്. കൂട്ടുത്തരവാദിത്തം പ്രകടിപ്പിച്ചില്ല- കാരാട്ട് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+