Get Updates
Get notified of breaking news, exclusive insights, and must-see stories!

പാലൊളിയെയും ഐസക്കിനെയും പുറത്താക്കണം: ഹസ്സന്‍

തിരുവനന്തപുരം: മന്ത്രിമാരായ പാലൊളി മുഹമ്മദ്കുട്ടിയും തോമസ് ഐസക്കും കൂട്ടുത്തരവാദിത്തം കാണിച്ചിട്ടില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പരസ്യമായി പറഞ്ഞ സാഹചര്യത്തില്‍ ഇരുവരെയും മന്ത്രിസഭയില്‍ നിന്നും പുറത്താക്കണമെന്ന് കെപിസിസി വക്താവ് എം.എം.ഹസ്സന്‍ ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയും മന്ത്രിസഭയും അറിയാതെ എഡിബി കരാര്‍ ഒപ്പുവയ്ക്കാന്‍ രണ്ട് മന്ത്രിമാര്‍ തയ്യാറായതില്‍ ദുരൂഹതയുണ്ട്. സിപിഎമ്മിന്റെ ശാസന കൊണ്ടൊന്നും ഈ പ്രശ്നം അവസാനിക്കില്ല. മുഖ്യമന്ത്രിയെ മാത്രമാണ് ശാസിച്ചതെന്ന മട്ടിലാണ് ചില മാധ്യമങ്ങള്‍ കാരാട്ടിന്റെ വാര്‍ത്താസമ്മേളനം റിപ്പോര്‍ട്ട് ചെയ്തതെന്നും ഇതു കണ്ടാല്‍ മാധ്യമസിന്റിക്കേറ്റ് പ്രവര്‍ത്തിക്കുന്നത് പിണറായി വിജയനു വേണ്ടിയാണെന്ന് തോന്നുമെന്നും ഹസ്സന്‍ പറഞ്ഞു.

എഡിബി കരാറിനെ ചൊല്ലിയല്ല, കരാര്‍ ഒപ്പുവച്ചതിന്റെ നടപടിക്രമത്തെ ചൊല്ലിയാണ് തര്‍ക്കമെന്നതില്‍ സന്തോഷമുണ്ട്. യുഡിഎഫിന്റെ കാലത്തേതില്‍ നിന്നും എഡിബി കരാറില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെന്ന അവകാശവാദം ജനത്തെ കബളിപ്പിക്കാന്‍ വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+