Get Updates
Get notified of breaking news, exclusive insights, and must-see stories!

വിനോദസഞ്ചാരികള്‍ക്കായി കൂടുതല്‍ വീടുകള്‍

തിരുവനന്തപുരം: വിനോദസഞ്ചാരികള്‍ക്കായി കേരളത്തില്‍ വീടുകളില്‍ താമസസൗകര്യമൊരുക്കുന്ന സംവിധാനം പ്രോത്സാഹിപ്പിക്കുമെന്ന് ടൂറിസം മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

വിവധ ഹോട്ടലുകളിലായി 7000ത്തോളം മുറികള്‍ മാത്രമേ കേരളത്തിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്കായി നല്‍കാന്‍കഴിയുന്നുള്ളു. സഞ്ചാരികള്‍ വരുന്നതിന്റെ കണക്കുനോക്കിയാല്‍ മുറികളുടെ എണ്ണം വളരെ കുറവാണ്. പതിനായിരം മുറികളെങ്കിലും ഇനിയും ആവശ്യമുണ്ട്. ഹോം സ്റേ സംവിധാനം വഴി ഈ കുറവ് ഒരു പരിധിവരെ നികത്താന്‍ കഴിയും അതുകൊണ്ട് ഇതിനെ പ്രോത്സാഹിപ്പിക്കാന്‍ നടപടിയെടുക്കും-അദ്ദേഹം പറഞ്ഞു.

വയനാട്, എറണാകുളം ജില്ലകളിലാണ് ഇപ്പോള്‍ വ്യാപകമായി വിനോദസഞ്ചാരികള്‍ക്കായി സ്വകാര്യവ്യക്തികള്‍ സ്വന്തം വീടുകളില്‍ ഹോം സ്റേ സംവിധാനമൊരുക്കിയിരിക്കുന്നത്. ഇത് മറ്റ് ജില്ലകളിലേയ്ക്കും വ്യാപിപ്പിയ്ക്കണം. സംസ്ഥാനത്തിന്റെ യഥാര്‍ത്ഥ പ്രകൃതി ആസ്വദിക്കാനും ഗാര്‍ഹികാന്തരീക്ഷം അനുഭവിക്കാനും വിനോദസഞ്ചാരികള്‍ക്ക് ഇത് കൂടുതല്‍ സഹായകമാവുകയും ചെയ്യും.

തിരക്കേറിയ നഗരങ്ങളില്‍ നിന്ന് മാറി ശാന്തമായ അന്തരീക്ഷം ലഭിക്കുന്നുവെന്നതും ഇതിന്റെ പ്രത്യേകതയാണ്. കേരളത്തിലെത്തുന്ന ഒരു സഞ്ചാരി താമസത്തിന് മാത്രമായി പ്രതിദിനം ഏകദേശം 3120 രൂപയാണ് ചെലവഴിക്കേണ്ടി വരുന്നത്. 2006ല്‍ 350,000 വിദേശ സഞ്ചാരികളും ഇന്ത്യയില്‍ നിന്നുതന്നെയുള്ള 650000സഞ്ചാരികളും കേരളത്തില്‍ വന്നുപോയതായി മന്ത്രി അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+