Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐഎംഎ ആഹ്വാനം നല്‍കിയ മെഡിക്കല്‍ ബന്ദ് പിന്‍വലിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച നടത്താന്‍ നിശ്ചയിച്ചിരുന്ന മെഡിക്കല്‍ ബന്ദ് ഐഎംഎ പിന്‍വലിച്ചു.

ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണനുമായുള്ള ചര്‍ച്ചയെത്തുടര്‍ന്നാണ് ബന്ദ് പിന്‍വലിക്കാന്‍ തീരുമാനിച്ചതെന്ന് സംഘടനാ ഭാരവാഹികള്‍ അറിയിച്ചു.

ജോലിയ്ക്കു സംരക്ഷണം നല്‍കുക, ഡോക്ടര്‍മാരെ അറസ്റ് ചെയ്യുമ്പോള്‍ സുപ്രിം കോടതിയുടെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുക, ആശുപത്രികള്‍ക്കുനേരെയുണ്ടാകുന്ന ആക്രമണങ്ങളില്‍ കര്‍ശന നടപടി സ്വീകരിക്കുക എന്നിങ്ങനെ ഐഎംഎ മുന്നോട്ടുവെച്ച ആവശ്യങ്ങള്‍ ചര്‍ച്ചയില്‍ ആഭ്യന്തരമന്ത്രി അംഗീകരിച്ചതായി ഭാരവാഹികള്‍ പറഞ്ഞു.

കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ചുവെന്ന പരാതിയെത്തുടര്‍ന്ന് അവിടത്തെ അസ്ഥിരോഗ വിഭാഗം മേധാവി ഡോ. അശോകനെ കൈക്കൂലിക്കേസില്‍ പൊലീസ് അറസ്റുചെയ്തിരുന്നു. തുടര്‍ന്ന് ഡോക്ടറെ അറസ്റ് ചെയ്യുമ്പോള്‍ നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്നാരോപിച്ചാണ് ഐഎംഎ മെഡിക്കല്‍ ബന്ദിന് ആഹ്വാനം നല്‍കിയത്.

ഇതിനിടെ സമരം നിയമവിരുദ്ധമായി പ്രഖ്യാപിച്ചുകൊണ്ട് ഹൈക്കോടതി വിധി പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് ആഭ്യന്തരമന്ത്രി ഐഎംഎ ഭാരവാഹികളുമായി വ്യാഴാഴ്ച വൈകിട്ട് ചര്‍ച്ച നടത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+