പാലക്കാട് യുവമോര്‍ച്ച മാര്‍ച്ചില്‍ അക്രമം, ലാത്തിയടി
പാലക്കാട്: എല്‍ഡിഎഫ് സര്‍ക്കാരിന്റെ വിദ്യാഭ്യാസ നയങ്ങളില്‍ പ്രതിഷേധിച്ച് മാര്‍ച്ച് നടത്തിയ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ അക്രമത്തിലേക്ക് തിരിഞ്ഞതിനെ തുടര്‍ന്ന് പൊലീസ് ലാത്തി വീശി.
ജില്ലാ വിദ്യാഭ്യാസ ഓഫീസിനു മുന്നില്‍ വച്ചിരുന്ന ബാരിക്കേഡുകള്‍ തകര്‍ക്കാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചപ്പോഴാണ് ലാത്തിച്ചാര്‍ജുണ്ടായത്. 16 യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റതായും 20 പ്രവര്‍ത്തകരെ പൊലീസ് കസ്റഡിയിലെടുത്തതായും ബിജെപി ആരോപിച്ചു.
സ്വാശ്രയ കോളജുകളിലെ പ്രവേശനവും ഫീസും സംബന്ധിച്ച അനിശ്ചിതത്വം അവസാനിപ്പിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെടുന്നതില്‍ പ്രതിഷേധിച്ചായിരുന്നു മാര്‍ച്ച്.












Click it and Unblock the Notifications