Get Updates
Get notified of breaking news, exclusive insights, and must-see stories!

മുല്ലപ്പെരിയാര്‍: തമിഴ്നാട് പുതിയ സത്യവാങ്മൂലം സമര്‍പ്പിച്ചു

ദില്ലി: മുല്ലപ്പെരിയാര്‍ കേസുമായി ബന്ധപ്പെട്ട് തമിഴ്നാട് സുപ്രിം കോടതിയില്‍ പുതിയ സത്യവാങ്മൂലം സമര്‍പ്പിച്ചു.

കേരള നിയസഭ പാസാക്കിയ അണക്കെട്ട് സുരക്ഷാ നിയമം സ്റേ ചെയ്യണമെന്നും മുല്ലപ്പെരിയാറില്‍ കേന്ദ്രസേനയെ വിന്യസിക്കണമെന്നും ആവശ്യപ്പെട്ടാണ് തമിഴ്നാട് പുതിയ സത്യവാങ്മൂലം സമര്‍പ്പിച്ചിരിക്കുന്നത്.

മുല്ലപ്പെരിയാര്‍ കേസ് പരിഗണിക്കുന്ന ഫെബ്രുവരി 19ന് പുതിയ സത്യവാങ്മൂലവും പരിഗണിക്കണമെന്നഭ്യാര്‍ത്ഥിച്ച് തമിഴ്നാട് ഒരു അപേക്ഷയും സമര്‍പ്പിച്ചിട്ടുണ്ട്. ഈ അപേക്ഷ പരിഗണിച്ച് സത്യവാങ്മൂലം പ്രധാനഹര്‍ജിയുടെ ഭാഗമാക്കിയാല്‍ മാത്രമേ കേരളം അതിന് മറുപടി നല്‍കേണ്ടതുള്ളുവെന്ന് സംസ്ഥാനത്തിന്റെ സ്റാന്റിംഗ് കമ്മറ്റി കൗണ്‍സല്‍ ജി. പ്രകാശ് അറിയിച്ചു.

കേരളം നാവികസേനയിലെ മുങ്ങള്‍ വിധഗ്ദരെ അണക്കെട്ടില്‍ കൊണ്ടുവന്നതും തിമിഴ്നാട് മന്ത്രി ദൊരൈമുരുകന്‍ അണക്കെട്ട് സന്ദര്‍ശിച്ചപ്പോള്‍ ജനങ്ങള്‍ പ്രതിഷേധ സമരം നടത്തിയതും പുതിയ സത്യവാങ്മൂലത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്.

കേരളാ പൊലീസ് തമിഴ്നാട് മുഖ്യമന്ത്രിയ്ക്ക് സംരക്ഷണം നല്‍കിയില്ലെന്നും അണക്കെട്ടിലുള്ള കേരളത്തിന്റെ പൊലീസുകാരുടെ എണ്ണം മുപ്പതായി വര്‍ദ്ധിപ്പിച്ചപ്പോള്‍ തമിഴ്നാടിനെ അറിയിച്ചില്ലെന്നും ആരോപണമുണ്ട്.

മുല്ലപ്പെരിയാര്‍ പ്രശ്നവുമായി ബന്ധപ്പെട്ട് കേരള മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ നടത്തിയ പ്രസംഗത്തിന്റെ പകര്‍പ്പും സത്യവാങ്മൂലത്തോടൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്. കൂടാതെ അണക്കെട്ടില്‍ അറ്റകുറ്റപ്പണികള്‍ നടത്തുന്നതില്‍ നിന്ന് തമിഴ്നാടിനെ കേരള പൊലീസ് തടയാതിരിക്കാന്‍ കോടതി നിര്‍ദ്ദേശം നല്‍കണമെന്നും തമിഴ്നാട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

കേരളം കൊണ്ടുവന്ന അണക്കെട്ട് സുരക്ഷാ നിയമം സ്റേചെയ്യണമെന്നാവശ്യപ്പെട്ട് തമിഴ്നാട് നേരത്തേനല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴാണ് ഇരു സംസ്ഥാനങ്ങളോടും പ്രശ്നം ചര്‍ച്ചചെയ്ത് പരിഹരിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചത്. നിയമം സ്റേ ചെയ്യണമെന്ന ആവശ്യം കോടതി അന്ന് അനുവദിച്ചിരുന്നില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+