നിതാരി കൂട്ടക്കൊല: കൂടുതല്‍ ശരീരഭാഗങ്ങള്‍ കണ്ടെത്തി
നോയ്ഡ: കൂട്ടക്കൊല നടന്ന നിതാരിയില്‍ കൂടുതല്‍ ശരീരഭാഗങ്ങള്‍ കണ്ടെത്തി. കേസിലെ പ്രതി മൊഹീന്ദര്‍സിംഗ് പാന്ഥറുടെ വീടിന് സമീപം ശനിയാഴ്ച സിബിഐ നടത്തിയ തിരച്ചിലിലാണ് കൂടുതല്‍ ശരീരഭാഗങ്ങള്‍ കണ്ടെത്തിയത്.
മൊഹീന്ദറുടെ വീടിനടുത്ത് റോഡരികിലെ ചാല്‍ കുഴിച്ചപ്പോഴാണ് കൂടുതല്‍ ശരീരഭാഗങ്ങള്‍ കണ്ടെത്തിയത്. ശരീരഭാഗങ്ങള്‍ ഫോറന്‍സിക് ടെസ്റിന് അയച്ചിട്ടുണ്ട്.
കേസില്‍ അന്വേഷണം ഏറ്റെടുത്തതിനു ശേഷം വെള്ളിയാഴ്ച മുതല്‍ സിബിഐ ഈ പ്രദേശത്ത് പരിശോധന നടത്തിവരികയാണ്.












Click it and Unblock the Notifications