അഫ്സല്‍ ഗുരുവിന്റെ വധശിക്ഷ സുപ്രിം കോടതി ശരിവച്ചു
ദില്ലി: പാര്‍ലമെന്റ് ആക്രമണക്കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മുഹമ്മദ് അഫ്സല്‍ ഗുരുവിന്റെ വധശിക്ഷ സുപ്രിം കോടതി വീണ്ടും ശരിവെച്ചു.
അഫ്സല്‍ സമര്‍പ്പിച്ച തെറ്റുതിരുത്തല്‍ ഹര്‍ജി(ക്യൂറേറ്റീവ്) തള്ളിക്കൊണ്ടാണ് സുപ്രിം കോടതി ഡിവിഷന്‍ ബഞ്ച് വധശിക്ഷ വീണ്ടും ശരിവെച്ചത്.
ഇതേ കേസില്‍ പത്തു വര്‍ഷത്തെ കഠിനതടവിന് വിധിക്കപ്പെട്ട ഷൗക്കത്ത് ഹുസൈന്‍ ശിക്ഷ പുനരവലോകനം ചെയ്യണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയും സുപ്രിംകോടതി തള്ളി.
ചീഫ് ജസ്റിസ് വൈ.കെ സബര്‍വാള്‍, ജസ്റിസുമാരായ കെ.ജി ബാലകൃഷ്ണന്‍, ബി.എന്‍ അഗര്‍വാള്‍, പി.പി നവലേക്കര്‍ എന്നിവരുള്‍പ്പെട്ട ബഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
അഫ്സിലിനെ 2005 ആഗസ്ത് നാലിനാണ് വധശിക്ഷയ്ക്ക് വിധിച്ചത്. ഇതിനെതിരായ അപ്പീല്‍ 2006 സപ്തംബറില്‍ തള്ളിയിരുന്നു. 2006 ഒക്ടോബര്‍ 20ന് വധശിക്ഷ നടപ്പാക്കാന്‍ തീരുമാനിയ്ക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് അഫ്സല്‍ തെറ്റുതിരുത്തല്‍ ഹര്‍ജി നല്‍കിയത്.
ന്യായമായ വിചാരണ ലഭിച്ചില്ലെന്നും അത് മനുഷ്യാവകാശ ലംഘനമാണെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. കേസില്‍ തന്റെ ഇഷ്ടപ്രകാരമുള്ള അഭിഭാഷകനെയല്ല അമിക്കസ് ക്യൂറിയായി കോടതി നിയോഗിച്ചതെന്നും അഫ്സല്‍ പരാതിപ്പെട്ടിരുന്നു.
വധശിക്ഷയ്ക്കെതിരെ അഫ്സലിന്റെ കുടുംബം രാഷ്ട്രപതിയ്ക്ക് ദയാഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്. രാഷ്ട്രപതി അത് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ ശുപാര്‍ശയ്ക്കയച്ചിരിക്കുകയാണ്.












Click it and Unblock the Notifications