കോണ്‍ഗ്രസ് നേതാക്കളെ കൊല്ലുമെന്ന് ഉള്‍ഫ
ഗുവാഹതി: അസമില്‍ സൈനിക നീക്കം തുടരുകയാണെങ്കില്‍ കോണ്‍ഗ്രസ് നേതാക്കളെ വധിക്കുമെന്ന് ഉള്‍ഫയുടെ ഭീഷണി.
ഇപ്പോള്‍ നടന്നുവരുന്ന സൈനിക നീക്കങ്ങളില്‍ ആസാമികളായ യുവാക്കള്‍ കൊല്ലപ്പെടുകയാണെങ്കില്‍ കോണ്‍ഗ്രസ് നേതാക്കളെ വധിക്കുമെന്നാണ് ഉള്‍ഫയുടെ ഭീഷണി.
കഴിഞ്ഞയാഴ്ച അസമില്‍ 62 പേരാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസങ്ങളില്‍ ഉള്‍ഫയുടെ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ സൈന്യം അസമിലെയും അരുണാചല്‍ പ്രദേശിലെയും കാടുകളിലേക്ക് നീങ്ങിയിട്ടുണ്ട്.












Click it and Unblock the Notifications