അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥി ക്ലാസ് മുറിയില്‍ മരിച്ചു
കൊല്ലം: കൊട്ടാരയ്ക്കരയ്ക്കടുത്ത് വെണ്ടാറില്‍ പതിനൊന്ന് വയസ്സുകാരന്‍ ക്ലാസ് മുറിയില്‍ കുഴഞ്ഞുവീണുമരിച്ചു.
വെണ്ടാര്‍ എസ്വിഎംഎം ഹയര്‍ സെക്കന്ററി സ്കൂളിലെ അഞ്ചാംതരം വിദ്യാര്‍ത്ഥിയായ രാജാണ് വെള്ളിയാഴ്ച കാലത്ത് ക്സാസില്‍വെച്ച് മരിച്ചത്.
പ്രാഥമിക പരിശോധനയില്‍ വിദ്യാര്‍ത്ഥി വിഷം കഴിച്ചതായി തെളിഞ്ഞിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ക്സാസ് പരീക്ഷയ്ക്ക് മാര്‍ക്ക് കുറഞ്ഞതിന് അച്ഛന്‍ വഴക്കുപറഞ്ഞതിനെത്തുടര്‍ന്ന് രാജ് മാനസികമായി തകര്‍ന്നിരുന്നു.
വെള്ളിയാഴ്ച രാവിലെ അച്ഛനൊപ്പം സ്കൂളിലെത്തിയ രാജ് കൂട്ടുകാരോട് ഞാന്‍ നിങ്ങള്‍ക്കൊരു അവധിദിവസം സമ്മാനിയ്ക്കുമെന്ന് പറഞ്ഞിരുന്നത്രേ. ഇതിന്ശേഷം അധികം സമയം കഴിയാതെയാണ് രാജ് ാസ് മുറിയില്‍ കുഴഞ്ഞ് വീണത്.
കൊട്ടാരക്കര പൊലീസ് കേസ് രജിസ്റര്‍ ചെയ്തിട്ടുണ്ട്. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേയ്ക്ക് പോസ്റ്മോര്‍ട്ടത്തിനായി അയച്ചിരിക്കുകയാണ്. പട്ടാളത്തില്‍ ജോലിചെയ്യുന്ന പിതാവ് അവധിയ്ക്ക് നാട്ടിലെത്തിയതാണ്.












Click it and Unblock the Notifications