Get Updates
Get notified of breaking news, exclusive insights, and must-see stories!

അതിവേഗപാത ആവശ്യമെന്ന് കോടിയേരി

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ടൂറിസം വികസനത്തിനായി അതിവേഗപാത ആവശ്യമാണെന്ന് ടൂറിസം മന്ത്രി കോടിയേരി ബാലകൃഷ്ണന്‍.

ഇപ്പോഴുള്ള റോഡുകള്‍ മാത്രം വച്ചുകൊണ്ട് കേരളത്തില്‍ വികസനം സാധ്യമല്ല. സംസ്ഥാനത്ത് വാഹനങ്ങളുടെ എണ്ണം വളരെയേറെ വര്‍ദ്ധിച്ചുകഴിഞ്ഞു. അതുകൊണ്ട് തന്നെ അതിവേഗ പാത ഒരാവശ്യമാണ്. കേരളത്തിലെ ജനസാന്ദ്രത കൂടി കണക്കിലെടുത്തുകൊണ്ട് ഇത് നടപ്പാക്കണം- അദ്ദേഹം അഭിപ്രായപ്പെട്ടു.

ടൂറിസം രംഗത്തേയ്ക്ക് സ്വകാര്യ സംരംഭകരെ ആകര്‍ഷിക്കുന്നതിന് സര്‍ക്കാര്‍ സബ്സിഡികള്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും മലബാര്‍ മേഖലയിലേയ്ക്ക് വേണ്ടത്ര സംരംഭകര്‍ മുന്നോട്ടുവന്നിട്ടില്ല. അതുകൊണ്ടാണ് മലബാറില്‍ സംരംഭകരുടെ സബ്സിഡി 15 ശതമാനമായി ഉയര്‍ത്തിയത്.

സമഗ്ര ടൂറിസം നയം അടുത്ത നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കും. ടൂറിസം രംഗത്ത് ഇപ്പോള്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചുകൊണ്ടായിരിക്കും പുതിയ ടൂറിസം നയത്തിന് രൂപം നല്‍കുക-അദ്ദേഹം വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+