സിപിഎം നേതാവ് അരവിന്ദാക്ഷന്‍ അന്തരിച്ചു
സിപിഎം നേതാവ് അരവിന്ദാക്ഷന്‍ അന്തരിച്ചു
ശനി, ജനുവരി 13, 2007
തൃശൂര്‍: സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും മുന്‍ എംപിയുമായ കെ.പി. അരവിന്ദാക്ഷന്‍ (77) അന്തരിച്ചു. വെള്ളിയാഴ്ച രാത്രി 11 മണിയോടെ തൃശൂരിലായിരുന്നു അന്ത്യം. തലച്ചോറില്‍ അര്‍ബുദം ബാധിച്ച് ചികിത്സയിലായിരുന്നു.
ശവസംസ്കാരം ഞായറാഴ്ച വൈകുന്നേരം നാല് മണിക്ക് സ്വദേശമായ ചൂണ്ടലില്‍ നടക്കും. ശനിയാഴ്ച രാവിലെ പത്ത് മണി മുതല്‍ സിപിഎം തൃശൂര്‍ ജില്ലാ കമ്മിറ്റി ഓഫീസില്‍ പൊതു ദര്‍ശനത്തിനായി വയ്ക്കും.
റിട്ടയേഡ് അധ്യാപിക വിലാസിനിയാണ് ഭാര്യ. മക്കളില്ല.
1930ല്‍ ജനിച്ച അരവിന്ദാക്ഷന്‍ കെഎസ്പിയിലൂടെയാണ് രാഷ്ട്രീയരംഗത്തെത്തിയത്. തുടര്‍ന്ന് കമ്യൂണിസ്റ് പാര്‍ട്ടിയില്‍ ചേര്‍ന്നു. 1982ലും 1987ലും കുന്നംകുളത്ത് നിന്നും നിയമസഭയിലെത്തി. 1987ല്‍ നിയമസഭാ ചീഫ് വിപ്പായിരുന്നു. 1968ല്‍ കുറച്ചുകാലം രാജ്യസഭാംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ദീര്‍ഘകാലം ചൂണ്ടല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്നു. സിപിഎം കണ്‍ട്രോള്‍ കമ്മിഷന്‍ മുന്‍ ചെയര്‍മാനും പാര്‍ട്ടിയുടെ മുന്‍ ജില്ലാ സെക്രട്ടറിയുമായിരുന്നു.












Click it and Unblock the Notifications