ഇടുതുമുന്നണിയോഗം ഞായറാഴ്ചയിലേയ്ക്ക് മാറ്റി
തിരുവനന്തപുരം: സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും മുന്‍ എംപിയുമായ കെ.പി. അരവിന്ദാക്ഷന്‍ന്റെ നിര്യാണത്തെത്തുടര്‍ന്ന് ശനിയാഴ്ച തുടങ്ങാനിരുന്ന ഇടതുമുന്നണിയോഗം മാറ്റിവെച്ചു.
ഞായറാഴ്ചത്തേക്കാണ് യോഗം മാറ്റിയിരിക്കുന്നതെന്ന് എല്‍ഡിഎഫ് വൃത്തങ്ങള്‍ അറിയിച്ചു. എഡിബി കരാര്‍, സ്വാശ്രയ കോളജ് നിയമം തുടങ്ങിയ വിഷയങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാനാണ് യോഗം ചേരുന്നത്. യോഗം മൂന്ന് ദിവസം നീണ്ടുനില്‍ക്കും.
എഡിബി കരാര്‍ ഒപ്പുവച്ചത് നടപടി ക്രമങ്ങള്‍ പാലിക്കാതെയാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പരസ്യമായി സമ്മതിച്ചതോടെ വിവാദമായ ഈ പ്രശ്നം എല്‍ഡിഎഫ് യോഗത്തില്‍ ചൂടേറിയ ചര്‍ച്ചക്ക് വിഷയമാവും.












Click it and Unblock the Notifications