Get Updates
Get notified of breaking news, exclusive insights, and must-see stories!

ചര്‍ച്ചകള്‍ തുടരാന്‍ ശ്രമം നടത്തും: വി.എസ്

തിരുവനന്തപുരം: വെള്ളത്തിന് വേണ്ടിയുള്ള തമിഴ്നാടിന്റെ ആവശ്യം ആര്‍ത്തിയായി മാറിയിരിക്കുകയാണെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ ആരോപിച്ചു.

മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ തമിഴ്നാട് വീണ്ടും സുപ്രിം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ച വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.

മുല്ലപ്പെരിയാറിലെ വെള്ളം ഉപയോഗിച്ച് തമിഴ്നാട് വൈദ്യുതി ഉദ്പാദിപ്പിക്കുകയും നല്ലവിലയ്ക് അത് വില്‍ക്കുകയും ചെയ്യുന്നുണ്ട്. അതുകൊണ്ടാണ് വെള്ളത്തിനായി അവര്‍ ആര്‍ത്തി കാണിയ്ക്കുന്നത്. അവരുടെ ഈ ആര്‍ത്തിയാണ് നമ്മളെ വിഷമിപ്പിക്കുന്നത്. മുല്ലപ്പെരിയാര്‍ പ്രശ്നം നിയമനടപടികളിലൂടെയും ചര്‍ച്ചകളിലൂടെയും പരിഹരിക്കാനുള്ള സംസ്ഥാനത്തിന്റെ ശ്രമങ്ങള്‍ തുടരും- അദ്ദേഹം പറഞ്ഞു.

തമിഴ്നാടിനെ മോശമായി ചിത്രീകരിക്കാന്‍ ഉദ്ദേശിക്കുന്നില്ല. വൈക്കോമാരുടെ തന്ത്രങ്ങളില്‍ കരുണാനിധി വീഴരുത്. കൂടിയാലോചനകളിലൂടെ പ്രശ്നം പരിഹരിക്കാനാണ് കേരളത്തിന് താല്‍പ്പര്യം. തമിഴ്നാട് കോടതിയില്‍ പോവുകയാണെങ്കില്‍ കേരളത്തിന്റെ നിലപാട് കോടതിയെ ബോധ്യപ്പെടുത്തും-മുഖ്യമന്ത്രി വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+