Get Updates
Get notified of breaking news, exclusive insights, and must-see stories!

പാലക്കാട്ട് ബിജെപി ഹര്‍ത്താല്‍ പൂര്‍ണ്ണം

പാലക്കാട്: വെള്ളിയാഴ്ച യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചിന് നേരെയുണ്ടായ ലാത്തിച്ചാര്‍ജില്‍ പ്രതിഷേധിച്ച് പാലക്കാട് ജില്ലിയില്‍ ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണം.

എവിടെയും അക്രമസംഭവങ്ങള്‍ നടന്നതായി ഇതേവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ഇരുചക്രവാഹനങ്ങളൊഴികെ മറ്റ് വാഹനങ്ങളൊന്നും നിരത്തിലിറങ്ങിയിട്ടില്ല. കടകമ്പോളങ്ങള്‍ അടഞ്ഞുകിടക്കുകയാണ്.

രാവിലെ ആറ് മുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍. പാല്‍, പത്രം, ആശുപത്രി തുടങ്ങിയ അവശ്യസര്‍വ്വീസുകളെ ഒഴിവാക്കിയിട്ടുണ്ട്.

സ്വാശ്രയ വിദ്യാഭ്യാസ പ്രശ്നത്തില്‍ വിദ്യാഭ്യാസ മന്ത്രി എം.എ ബേബി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ ഡിഇഒ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് അക്രമാസക്തമായതിനെത്തുടര്‍ന്നാണ് പൊലീസ് ലാത്തിച്ചാര്‍ജ് നടത്തിയത് . സംഭവത്തില്‍ എട്ടോളം യുവമോര്‍ച്ചാ പ്രവര്‍ത്തകരെ അറസ്റ് ചെയ്തിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+