കെ.ജി.ബാലകൃഷ്ണന്‍ ചീഫ് ജസ്റിസായി ചുമതലയേറ്റു
ദില്ലി: മലയാളിയായ ജസ്റിസ് കെ.ജി.ബാലകൃഷ്ണന്‍ സുപ്രിം കോടതിയുടെ 37-ാമത് ചീഫ് ജസ്റിസായി ഞായറാഴ്ച സ്ഥാനമേറ്റു. ഈ സ്ഥാനത്തെത്തുന്ന ആദ്യത്തെ മലയാളിയും ദളിതനുമാണ് ബാലകൃഷ്ണന്‍.
രാഷ്ട്രപതി ഭവനിലെ അശോകാ ഹാളിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്. തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് സ്ഥാനമേറ്റെടുക്കുന്നതെന്നും നീതിന്യായത്തെ ഉന്നതിയിലെത്തിക്കാന്‍ പരിശ്രമിക്കുമെന്നും ബാലകൃഷ്ണന്‍ പറഞ്ഞു.
ബന്ദ് നിരോധനം, ഉച്ചക്കഞ്ഞി വിതരണം, സ്വാശ്രയപ്രശ്നം തുടങ്ങിയ ഒട്ടേറെ പ്രശ്നങ്ങളില്‍ ബാലകൃഷ്ണന്റെ സുപ്രധാനമായ വിധിന്യായങ്ങളുണ്ട്.












Click it and Unblock the Notifications