ആയുധക്കടത്ത്: മുഖ്യപ്രതി കോയ കീഴടങ്ങി
തൃശൂര്‍: വിദേശത്തു നിന്നും കൊച്ചിതുറമുഖത്തേക്ക് തോക്കുകള്‍ കടത്തിയ കേസിലെ മുഖ്യപ്രതി ചാവക്കാട് ഒരുമനയൂര്‍ മൂന്നാം കല്ല് രായംമരയ്ക്കാര്‍ കോയ (58) കീഴടങ്ങി.
ഗുരുവായൂരിലെ കസ്റംസ് ആന്റ് സെന്‍ട്രല്‍ എക്സൈസ് ഓഫീസിലാണ് ശനിയാഴ്ച വൈകീട്ട് കോയ കീഴടങ്ങിയത്. ശനിയാഴ്ച രാത്രി ഒമ്പത് മണിയോടെ ഇയാളെ കൊച്ചിയിലെ വില്ലിംഗ്ടണ്‍ ഐലന്റിലെ കസ്റംസ് കമ്മിഷണര്‍ ഓഫീസിലെത്തിച്ചു. റോയുടെയും ഇന്റലിജന്‍സ് ബ്യൂറോയുടെയും ഉദ്യോഗസ്ഥര്‍ ഇയാളെ ചോദ്യം ചെയ്തു.
കൊച്ചി ആസ്ഥാനമായ പ്രീമീയര്‍ എക്സ്പോര്‍ എക്സ്പോര്‍ട്ടേഴ്സിന്റെ കോഡിലാണ് കണ്ടെയ്നര്‍ എത്തിയത്. ഇവരുടെ ലൈസന്‍സ് ഉപയോഗിച്ച് കോയ ആയുധങ്ങള്‍ ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ കടത്തിയതായി കണ്ടെത്തി.












Click it and Unblock the Notifications