പീപ്പിള്‍ ടിവിക്ക് കാരാട്ടിനേക്കാള്‍ പ്രധാനം ലോട്ടറി നറുക്കെടുപ്പ്
തിരുവനന്തപുരം: സിപിഎം നിയന്ത്രണത്തിലുള്ള പീപ്പിള്‍ ടിവി ചാനലിന് സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ വാര്‍ത്താസമ്മേളനത്തിന്റെ തത്സമയ സംപ്രേഷണത്തേക്കാള്‍ പ്രധാനം സ്വകാര്യ ലോട്ടറിയുടെ നറുക്കെടുപ്പ്.
വ്യാഴാഴ്ച സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്, കമ്മിറ്റി യോഗങ്ങള്‍ക്കു ശേഷം കാരാട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തിന്റെ തത്സമയ സംപ്രേഷണം പീപ്പിള്‍ ടിവിയില്‍ കാണിച്ചിരുന്നു. വാര്‍ത്താസമ്മേളനത്തിന്റെ തത്സമയ സംപ്രേഷണം ഇടയ്ക്കു വച്ച് നിര്‍ത്തിയതിനു ശേഷം ലോട്ടറി നറുക്കെടുപ്പിന്റെ തത്സമയ സംപ്രേഷണം കാണിക്കുകയാണ് ചെയ്തത്.
ഇതേ കുറിച്ച് ആരാഞ്ഞപ്പോള്‍ എന്താണ് സംഭവിച്ചതെന്നറിയില്ലായിരുന്നു ചാനലിന്റെ എംഡി ജോണ്‍ ബ്രിട്ടാസിന്റെ മറുപടി.
ലോട്ടറി മാഫിയയുമായി ധനകാര്യമന്ത്രി തോമസ് ഐസകിനുള്ള ബന്ധത്തെ കുറിച്ച് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ അന്വേഷിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് പി.ടി.തോമസ് ആവശ്യപ്പെട്ടു.












Click it and Unblock the Notifications