ശബരിമലയില്‍ അയ്യപ്പഭക്തന്‍ കുഴഞ്ഞുവീണ് മരിച്ചു
ശബരിമല: മകരജ്യോതി ദര്‍ശനത്തിനായി എത്തിയ അയ്യപ്പഭക്തരുടെ അനിയന്ത്രിതമായ തിരക്കിനിടയില്‍പ്പെട്ട് ശബരിമലയില്‍ ഞായറാഴ്ച ഒരാള്‍ കുഴഞ്ഞുവീണ് മരിച്ചു.
തമിഴ്നാട് സേലം സ്വദേശി മാധേശ്വരന്‍ (44) ആണ് മരിച്ചത്. ഇതോടെ കഴിഞ്ഞ രണ്ട് ദിവസമായി സന്നിധാനത്തെ തിരക്കില്‍ മരിച്ചവരുടെ എണ്ണം മൂന്നായി.
ശനിയാഴ്ച സന്നിധാനത്തെ തിരക്കില്‍ രണ്ടു പേര്‍ മരിച്ചിരുന്നു. മുംബൈ നമ്പര്‍ 164 റൂഹനവി നഗറില്‍ വെങ്കിട്ട സൂര്യകുമാര്‍ റെഡ്ഢിയും (40) ഒരു ആന്ധ്രാസ്വദേശിയുമാണ് മരിച്ചത്.












Click it and Unblock the Notifications