കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമലയിലെ വരുമാനത്തില്‍ 13 കോടി രൂപയുടെ വര്‍ദ്ധനവ്

  • By Staff
Google Oneindia Malayalam News

ശബരിമല: ഈ വര്‍ഷം ശബരിമലയിലെ വരുമാനത്തില്‍ 13 കോടി രൂപയുടെ വര്‍ദ്ധനവുണ്ടായതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ജി. രാമന്‍നായര്‍ പറഞ്ഞു.

ഈ സീസണ്‍ അവസാനിക്കുമ്പോള്‍ വരുമാനത്തില്‍ ഇനിയും വര്‍ദ്ധനവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതുവരെയുള്ള കണക്കനുസരിച്ച് ഈ സീസണില്‍ ശബരിമലയിലെ വരുമാനം 75 കോടി രൂപയോളമാണ്. പൂജാടിക്കറ്റ് നല്‍കുന്നതും താമസ സൗകര്യങ്ങള്‍ അടക്കമുള്ള വിവരങ്ങള്‍ നല്‍കുന്നതും കമ്പ്യൂട്ടര്‍വത്ക്കരിക്കുമെന്നും രാമന്‍നായര്‍ പറഞ്ഞു.

ഭക്തര്‍ക്ക് നല്‍കുന്ന അരവണയുടെ സ്റോക്ക് കുറവായതിനാല്‍ വിതരണത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X