എന്നെ ശാസിച്ചിട്ടില്ല: തോമസ് ഐസക്
തിരുവനന്തപുരം: എഡിബി കരാര്‍ സംബന്ധിച്ച് പരസ്യപ്രസ്താവനകള്‍ നടത്തി വിവാദമുണ്ടാക്കിയതിന് സിപിഎം കേന്ദ്രനേതൃത്വം തന്നെ ശാസിക്കുകയോ താക്കീത് ചെയ്യുകയോ ചെയ്തിട്ടില്ലെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും ധനമന്ത്രിയുമായ തോമസ് ഐസക് പറഞ്ഞു.
കൈരളി ടിവിക്കു നല്‍കിയ അഭിമുഖത്തിലാണ് തോമസ് ഐസക് ഇങ്ങനെ പറഞ്ഞത്. എഡിബി കരാര്‍ സംബന്ധിച്ച നടപടിക്രമങ്ങളില്‍ ചില വീഴ്ചകള്‍ പറ്റിയിട്ടുണ്ടെന്ന് പാര്‍ട്ടി വിലയിരുത്തിയിട്ടുണ്ട്. ഇത് ആവര്‍ത്തിക്കരുതെന്ന് കേന്ദ്രനേതൃത്വം നിര്‍ദേശിച്ചിട്ടുണ്ടെന്നും ഐസക് പറഞ്ഞു.












Click it and Unblock the Notifications