ഗള്‍ഫിലേക്ക് സ്ത്രീകളെ അയക്കുന്നത് നിയന്ത്രിക്കും
കൊച്ചി: ഗള്‍ഫിലേക്കുള്ള അവിദഗ്ധ തൊഴിലാളികളായ സ്ത്രീകളുടെ ഒഴുക്ക് നിയന്ത്രിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര പ്രവാസികാര്യമന്ത്രി വയലാര്‍ രവി അറിയിച്ചു.
വീട്ടുജോലിക്കായി ഗള്‍ഫിലേക്ക് പോകുന്ന പല സ്ത്രീകള്‍ക്കും വാഗ്ദാനം ചെയ്ത ജോലിയും ശമ്പളവും കിട്ടാതെ പോവുകയും ലൈംഗികമായി പീഡിപ്പിക്കപ്പെടുകയും ചെയ്യുന്ന ഒട്ടേറെ സംഭവങ്ങളുണ്ടായിട്ടുണ്ടെന്ന് വയലാര്‍ രവി പറഞ്ഞു.
ദേശീയ വനിതാ കമ്മിഷനില്‍ നിന്നും റിപ്പോര്‍ട്ട് ലഭിച്ചതിനു ശേഷം ഇതുസംബന്ധിച്ച് നിയമം കൊണ്ടുവരും. ഗള്‍ഫ് സന്ദര്‍ശനത്തിനിടെ കരാര്‍ ജീവനക്കാരായി ജോലി ചെയ്യുന്ന 38 മലയാളി നഴ്സുമാര്‍ക്ക് മൂന്ന് മാസം ശമ്പളം ലഭിച്ചിട്ടില്ലെന്ന് അറിവായിട്ടുണ്ട്. പത്ത് വര്‍ഷമായി ശമ്പളം ലഭിക്കാത്ത സ്ത്രീ തൊഴിലാളികള്‍ പോലും ഗള്‍ഫിലുണ്ട്.
വീട്ടുജോലിക്കായി സ്ത്രീകളെ ഗള്‍ഫിലേക്ക് അയക്കുന്നത് പൂര്‍ണമായി നിരോധിക്കണോയെന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ നടത്തുമെന്നും മന്ത്രി പറഞ്ഞു.












Click it and Unblock the Notifications