അമിതമായി വെള്ളം കുടിച്ച് യുഎസില്‍ സ്ത്രീ മരിച്ചു
ന്യൂയോര്‍ക്ക്: റേഡിയോ സ്റേഷന്‍ നടത്തുന്ന മത്സരത്തില്‍ പങ്കെടുത്ത് അമിതമായി വെള്ളം കുടിച്ച് യുഎസില്‍ സ്ത്രീ മരിച്ചു. ബാത്ത്റൂമില്‍ പോകാതെ എത്രമാത്രം വെള്ളം കുടിക്കാനാവുമെന്നതായിരുന്നു മത്സരം.
കാലിഫോര്‍ണിയയിലെ സാക്രമെന്റേ കൗണ്ടിയിലെ ജെന്നിഫര്‍ ലീ സ്ത്രാഞ്ചാണ് മരിച്ചത്. വെള്ളം തുടര്‍ച്ചയായി കുടിക്കുകയും ഏറ്റവും കൂടുതല്‍ നേരം ബാത്ത്റൂമില്‍ പോകാതിരിക്കുകയും ചെയ്യുന്നയാള്‍ ജേതാവാവുന്ന മത്സരമാണ് റേഡിയോ സ്റേഷന്‍ സംഘടിപ്പിച്ചത്.
ഒരു വീഡിയോ ഗെയിം സിസ്റം സമ്മാനമായി കിട്ടുന്ന മത്സരത്തിലാണ് ജെന്നിഫര്‍ പങ്കെടുത്തത്. മത്സരത്തില്‍ തുടര്‍ന്നുപോകാന്‍ കഴിയുന്നില്ലെങ്കില്‍ പിന്‍മാറണമെന്ന റേഡിയോ സ്റേഷന്‍ അധികൃതരുടെ നിര്‍ദേശം അവഗണിച്ചാണ് ജെന്നിഫര്‍ അമിതമായി വെള്ളം കുടിച്ചത്.












Click it and Unblock the Notifications