അഭിഷേക്-ഐശ്വര്യ വിവാഹനിശ്ചയം കഴിഞ്ഞു
മുംബൈ: ബോളിവുഡ് താരങ്ങളായ അഭിഷേക് ബച്ചന്റെയും ഐശ്വര്യാറായിയുടെയും വിവാഹനിശ്ചയം നടന്നു. ശനിയാഴ്ച രാത്രി 8.30നും ഒമ്പതിനും ഇടയില്‍ അമിതാഭ് ബച്ചന്റെ ജൂഹുവിലെ വീട്ടില്‍ വച്ചായിരുന്നു ചടങ്ങ് നടന്നത്.
ഇരുകൂട്ടരുടെയും അടുത്ത ബന്ധുക്കള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. ഐശ്വര്യാറായിയുടെ സെക്രട്ടറിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഫിബ്രവരി അഞ്ചിന് 31 തികയുന്ന അഭിഷേക് ബച്ചന്റെയും മുപ്പത്തിമൂന്നുകാരിയായ ഐശ്വര്യയുടെയും വിവാഹം ഫിബ്രവരി 19ന് നടന്നേക്കും.
ഐശ്വര്യയുമൊത്ത് ബച്ചന്‍ കുടുംബം വാരണസി ക്ഷേത്രത്തില്‍ സന്ദര്‍ശനത്തിനെത്തിയതോടെ ഇരുവരും വിവാഹിതരാകാന്‍ പോകുന്നുവെന്ന അഭ്യൂഹം സ്ഥിരീകരിക്കപ്പെട്ടിരുന്നു.
ഇരുവരും നായികാനായകന്‍മാരായി അഭിനയിച്ച ഗുരു ഈയിടെയാണ് തിയേറ്ററുകളിലെത്തിയത്.












Click it and Unblock the Notifications