Get Updates
Get notified of breaking news, exclusive insights, and must-see stories!

മൂന്ന് പേര്‍ക്കും താക്കീത് തന്നു: വി.എസ്

ദില്ലി: എഡിബി കരാര്‍ സംബന്ധിച്ച് പരസ്യപ്രസ്താവനകള്‍ നടത്തിയതിന് തനിക്കും രണ്ട് മന്ത്രിമാര്‍ക്കും പോളിറ്റ് ബ്യൂറോ വാണിംഗ് തന്നിട്ടുണ്ടെന്ന് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍.

താക്കീതാണോ ശാസനയാണോ എന്ന് വാര്‍ത്താലേഖകര്‍ ചോദിച്ചപ്പോള്‍ അത് നിങ്ങള്‍ക്കിഷ്ടം പോലെ വ്യാഖ്യാനിക്കാമെന്നായിരുന്നു മറുപടി. ഇത് തങ്ങള്‍ സന്തോഷപൂര്‍വം സ്വീകരിക്കുന്നെന്നും ഭാവിയില്‍ ഇത്തരം വിവാദങ്ങള്‍ ഉണ്ടാകാതെ നോക്കുമെന്നും വി.എസ് പറഞ്ഞു. തന്നെ ശാസിച്ചിട്ടില്ലെന്ന മന്ത്രി തോമസ് ഐസക്കിന്റെ പ്രസ്താവന ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴായിരുന്നു വി.എസ് ഇങ്ങനെ പറഞ്ഞത്.

എഡിബി കരാറിലെ അപകടകരമായ വ്യവസ്ഥകള്‍ ഇപ്പോഴും നിലനില്‍ക്കുകയാണ്. കരാറിലെ ജനദ്രോഹ വ്യവസ്ഥകള്‍ ഇടതുമുന്നണിയും മന്ത്രിസഭയും വിശദമായി ചര്‍ച്ച ചെയ്യും. ബജറ്റ് മൂന്ന് മാസത്തിലൊരിക്കല്‍ എഡിബിയെ ബോധ്യപ്പെടുത്തണമെന്നത് അപകടകരമായ ഒരു വ്യവസ്ഥയാണ്.

എഡിബി വായ്പ നഷ്ടപ്പെട്ടാല്‍ ജനങ്ങളില്‍ നിന്ന് വായ്പയെടുക്കുമെന്നും ജനങ്ങള്‍ വ്യവസ്ഥകളില്ലാതെ വായ്പ നല്‍കാന്‍ തയ്യാറാണെന്നും വി.എസ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+