Get Updates
Get notified of breaking news, exclusive insights, and must-see stories!

144 ദേവസ്വം കേസുകള്‍ വിജിലന്‍സിന് കൈമാറി

തിരുവനന്തപുരം: സഹകരണമേഖലയെ താറുമാറാക്കിയത് യുഡിഎഫ് സര്‍ക്കാരാണെന്ന് സഹകരണ മന്ത്രി ജി.സുധാകരന്‍ ആരോപിച്ചു. മുന്‍ സര്‍ക്കാരിന്റെ കാലത്ത് നടന്ന ക്രമക്കേടുകളെക്കുറിച്ച് വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

144 കേസുകളാണ് വിജിലന്‍സിന് കൈമാറിയിരിക്കുന്നത്. സഹകരണ തത്വത്തില്‍ നിന്നുകൊണ്ടുള്ള നടപടികളായിരിക്കും ഇടതുമുന്നണി സ്വീകരിക്കുക. സഹകരണ മേഖലയ്ക്കെതിരെ യുഡിഎഫ് ശക്തമായ പ്രചരാണം നടത്തുകയാണ്.

തിരുവനന്തപുരത്ത് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. മുന്‍മന്ത്രി എം.വി.രാഘവനെതിരെ സുധാകരന്‍ ആഞ്ഞടിച്ചു. എം.വി.രാഘവന്‍ ചെയ്തിരുന്നതു പോലെ സഹകരണ മേഖലയിലെ സഹകരണ ഗുണ്ടകളുടെ അഭിപ്രായം കേട്ടുകൊണ്ട് മുന്നോട്ട് പോകാനാവില്ല. എം.വി.രാഘവന് സഹകരണ മേഖലയെക്കുറിച്ച് ഒന്നുമറിയില്ല.

ക്വാറമില്ലാത്ത പരിയാരം സഹകരണ മെഡിക്കല്‍ കോളജ് ഭരണസമിതിയില്‍ കടിച്ചുതൂങ്ങി കിടക്കുന്നയാളാണ് രാഘവന്‍. സഹകരണ മേഖലയില്‍ കാട്ടാനകളെ പോലെ കുറെയാള്‍ക്കാരെ മേയാന്‍ വിട്ടു. അതിന്റെ ഒരു പങ്ക് തനിക്കും വേണം എന്ന നിലപാടായിരുന്നു രാഘവന് ഉണ്ടായിരുന്നതെന്നും മന്ത്രി പറഞ്ഞു.

ബാങ്കുകളുടെ കിട്ടാക്കടം വര്‍ദ്ധിക്കുകയാണെന്നും യാതൊരു തത്വദീക്ഷയുമില്ലാതെയാണ് നബാര്‍ഡ് പ്രവര്‍ത്തിക്കുന്നതെന്നും മന്ത്രി സുധാകരന്‍ കുറ്റപ്പെടുത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+