ദേവസ്വം പുന:സംഘടന: ഓര്‍ഡിനന്‍സ് ഉടനെന്ന് മന്ത്രി
തിരുവനന്തപുരം: തിരുവിതാംകൂര്‍, കൊച്ചി ദേവസ്വംബോര്‍ഡുകള്‍ പുന:സംഘടിപ്പിക്കുന്നതിനുള്ള ഓര്‍ഡിനന്‍സ് തയ്യാറായതായി ദേവസ്വം മന്ത്രി ജി. സുധാകരന്‍ പറഞ്ഞു.
ഓര്‍ഡിനന്‍സ് ചൊവാഴ്ചത്തെ മന്ത്രിസഭായോഗം പരിഗണിക്കും. നിലവിലെ നിയമത്തില്‍ 80 ശതമാനത്തോളം മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ബാക്കി കാര്യങ്ങള്‍ നിയമ നിര്‍മ്മാണവേളയില്‍ പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
ദേവസ്വംബോര്‍ഡ് നിയമത്തില്‍ 56 വര്‍ഷമായി ഭേദഗതി ഉണ്ടായിട്ടില്ല. ആദ്യമായിട്ടാണ് ഭേദഗതി കൊണ്ടു വരുന്നത്. ബോര്‍ഡില്‍ അടിസ്ഥാനപരമായ മാറ്റം വേണമെന്നാണ് ഹൈക്കോടതിയുടെ വിധിയും. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് ഭേദഗതി കൊണ്ടു വരുന്നത്.
നിലവിലെ അംഗങ്ങളെ മാറ്റുന്ന കാര്യം ഇപ്പോള്‍ പ്രസക്തമല്ലെന്നും സുധാകരന്‍ പറഞ്ഞു.












Click it and Unblock the Notifications