തിങ്കളാഴ്ചയും ചൊവ്വാഴ്ചയും വിദ്യാഭ്യാസ ബന്ദ്
തിരുവനന്തപുരം: സ്വാശ്രപ്രശ്നത്തില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച എസ്എഫ്ഐയുടെയും ചൊവ്വാഴ്ച എബിവിപിയുടെയും വിദ്യാഭ്യാസ ബന്ദ്.
എല്ലാ ജില്ലകളിലും എബിവിപി തിങ്കളാഴ്ച പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി. എസ്എഫ്ഐ തിങ്കളാഴ്ച ഹൈക്കോടതിയിലേക്കും ജില്ലാ കോടതികളിലേക്കും മാര്‍ച്ച് നടത്തി. ചൊവ്വാഴ്ച വിദ്യാഭ്യാസ ബന്ദ് ആചരിക്കുന്ന എസ്എഫ്ഐ എല്ലാ ജില്ലകളിലും പ്രതിഷേധ പ്രകടനങ്ങള്‍ നടത്തും.
ബന്ദുകളെ തുടര്‍ന്ന് കലിക്കറ്റ്, എംജി, കേരള സര്‍വകലാശാലകള്‍ തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചിട്ടുണ്ട്. പുതിയ പരീക്ഷാതീയതികള്‍ പിന്നീട് അറിയിക്കും.












Click it and Unblock the Notifications