Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇടതുമുന്നണി യോഗം തുടരുന്നു

തിരുവനന്തപുരം: ഞായറാഴ്ച ആരംഭിച്ച ഇടതുമുന്നണി യോഗം തിരുവനന്തപുരത്ത് തുടരുന്നു. ധനവകുപ്പിനെക്കുറിച്ചും വിദ്യാഭ്യാസ വകുപ്പിനെക്കുറിച്ചുമുള്ള ചര്‍ച്ചകളാണ് തിങ്കളാഴ്ചത്തെ യോഗത്തില്‍ നടക്കുക.

ധനവകുപ്പിനെക്കുറിച്ചുള്ള ചര്‍ച്ചയില്‍ എഡിബി വായ്പയെക്കുറിച്ച് വിശദമായ ചര്‍ച്ച നടക്കും. ആരോടും ആലോചിക്കാതെ ധനമന്ത്രിയുടെ താത്പര്യ പ്രകാരമാണ് എഡിബിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോയതെന്ന് സിപിഐ ഉള്‍പ്പെടെയുള്ള ഘടകകക്ഷികള്‍ക്ക് അഭിപ്രായമുണ്ട്.

അപകടകരമായ വ്യവസ്ഥകള്‍ ഇപ്പോഴത്തെ എഡിബി കരാറിലുണ്ടെന്ന് കഴിഞ്ഞ ദിവസം വൈകിട്ട് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞിരുന്നു. കരാര്‍ വ്യവസ്ഥകളെ കുറിച്ച് യോഗത്തില്‍ വിശദമായ ചര്‍ച്ചയുണ്ടാവും.

സ്വാശ്രയ പ്രശ്നവും തിങ്കളാഴ്ചത്തെ ചര്‍ച്ചയില്‍ വിഷയമാവും. സ്വാശ്രയ നിയമം സംബന്ധിച്ച് മാനേജ്മെന്റുകളുമായി ഏത് തരത്തിലുള്ള ചര്‍ച്ചകളാണ് നടത്തേണ്ടതെന്ന് യോഗം തീരുമാനിക്കും. വിദ്യാഭ്യാസ മന്ത്രി എം.എ.ബേബിയും ധനമന്ത്രി ഡോ.തോമസ് ഐസകും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.

മൂന്ന് ദിവസത്തെ യോഗം ചൊവ്വാഴ്ചയാണ് സമാപിക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+