സ്വാശ്രയം: ചര്‍ച്ച തുടരാന്‍ എല്‍ഡിഎഫ് തീരുമാനം
തിരുവനന്തപുരം: സ്വാശ്രയ പ്രശ്നത്തില്‍ കോളജ് മാനജ്മെന്റുകളുമായി ചര്‍ച്ച നടത്താന്‍ ഇടതുമുന്നണി യോഗം തീരുമാനിച്ചു.
പ്രശ്നത്തില്‍ ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. പുതിയ നിയമം കൊണ്ടുവരേണ്ടെന്നാണ് യോഗത്തിന്റെ തീരുമാനം. സ്വാശ്രയ പ്രശ്നത്തില്‍ മന്ത്രിസഭാ ഉപസമിതി മാനേജ്മെന്റുകളുമായി നടത്തി വന്ന ചര്‍ച്ച തുടരും. ചര്‍ച്ചയില്‍ ഒത്തുതീര്‍പ്പിന് എത്താന്‍ കഴിയുന്ന മേഖലകളില്‍ ഒത്തു തീര്‍പ്പിലെത്താന്‍ പരമാവധി ശ്രമിക്കണമെന്ന് യോഗം മന്ത്രിസഭാ ഉപസമിതിയോട് നിര്‍ദ്ദേശിച്ചു.
പുതിയ നിയമം കൊണ്ടുവരണമെന്ന് സിപിഐ യോഗത്തില്‍ ആവശ്യപ്പെട്ടെങ്കിലും പുതിയ നിയമം കൊണ്ടുവരാന്‍ നീണ്ട കാലതാമസമുണ്ടാവുമെന്ന അഭിപ്രായമാണ് യോഗത്തിലുയര്‍ന്നത്.












Click it and Unblock the Notifications