എസ്എഫ്ഐ മാര്‍ച്ചില്‍ സംഘര്‍ഷം
കൊച്ചി: എസ്എഫ്ഐയുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച നടത്തിയ ഹൈക്കോടതി മാര്‍ച്ചില്‍ ചെറിയ തോതില്‍ സംഘര്‍ഷമുണ്ടായി. സംഘര്‍ഷത്തില്‍ രണ്ട് വനിതാ പൊലീസുകാര്‍ക്ക് പരിക്കേറ്റു.
എറണാകുളം മഹാരാജാസ് കോളജില്‍ നിന്നും ഹൈക്കോടതിയിലേക്ക് നടത്തിയ മാര്‍ച്ച് ഡിഐജി ഓഫീസിന് മുന്നില്‍ വച്ച് പൊലീസ് തടഞ്ഞതോടെയാണ് പൊലീസും എസ്എഫ്ഐ പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായത്. പ്രവര്‍ത്തകര്‍ പൊലീസിനെ തള്ളിമാറ്റാന്‍ ശ്രമിച്ചു. സംഘര്‍ഷത്തില്‍ രണ്ട് വനിതാ പൊലീസുകാര്‍ക്ക് പരിക്കേറ്റു.
പൊലീസ് തടഞ്ഞതിനാല്‍ അവിടെ വച്ച് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് സിന്ധു ജോയി ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. ചങ്ങലയ്ക്ക് ഭ്രാന്ത് പിടിച്ച അവസ്ഥയാണ് ഹൈക്കോടതി ജഡ്ജിമാര്‍ക്കെന്ന് സിന്ധുജോയി കുറ്റപ്പെടുത്തി.
അഴിമതിക്ക് പേര് കേട്ടതാണ് കേരള ഹൈക്കോടതി. കച്ചവടം മുന്നില്‍ക്കണ്ട് പ്രവര്‍ത്തിക്കുന്ന ഒരു സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനത്തെയും അടുത്ത വര്‍ഷം മുതല്‍ കേരളത്തില്‍ പ്രവര്‍ത്തിക്കാന്‍ എസ്എഫ്ഐ അനുവദിക്കില്ലെന്നും സിന്ധുജോയി പറഞ്ഞു.












Click it and Unblock the Notifications