സുധാകരനെ പാര്‍ട്ടി ചികിത്സിക്കണം: വെള്ളാപ്പള്ളി
കോന്നി: സിപിഎം നേതാവായ ദേവസ്വം മന്ത്രി ജി.സുധാകരന് പാര്‍ട്ടി ഇടപെട്ട് ചികിത്സ നല്‍കണമെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.
വിവരക്കേടിന്റെ പര്യായമായി മാറിയിരിക്കുകയാണ് സുധാകരന്‍. ഹിന്ദു സന്യാസിമാരെ അപമാനിക്കുന്ന തരത്തില്‍ സംസാരിച്ചത് അതുകൊണ്ടാണ്. മറ്റേതെങ്കിലും സമുദായത്തെ കുറിച്ച് ഇങ്ങനെ സംസാരിക്കാന്‍ സുധാകരന്‍ ധൈര്യപ്പെടില്ല.
എസ്എന്‍ഡിപി യൂത്ത് മൂവ്മെന്റ് അടൂര്‍ യൂണിയന്റെ യുവസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു വെള്ളാപ്പള്ളി. ഈശ്വരവിശ്വാസിയല്ലാത്ത സുധാകരന് ദേവസ്വം മന്ത്രിയായി തുടരാന്‍ അര്‍ഹതയില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.












Click it and Unblock the Notifications