കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സദ്ദാം ഹുസൈന്റെ കൂട്ടാളികളുടെ വധശിക്ഷ നടപ്പിലാക്കി

  • By Staff
Google Oneindia Malayalam News

ബാഗ്ദാദ്: മുന്‍ ഇറാഖി പ്രസിഡന്റ് സദ്ദാം ഹുസൈന്റെ കൂട്ടാളികളുടെ വധശിക്ഷ തിങ്കളാഴ്ച രാവിലെ നടപ്പിലാക്കി. ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ ഉള്‍പ്പെടെയുടെ നിരവധി ലോകനേതാക്കളുടെ എതിര്‍പ്പിനെ അവഗണിച്ചാണ് ഇറാഖി ഭരണകൂടം വധശിക്ഷ നടപ്പിലാക്കിയത്.

സദ്ദാമിന്റെ അര്‍ദ്ധ സഹോദരനും രഹസ്യാന്വേഷണ വിഭാഗം മേധാവിയും ആയിരുന്ന ബാര്‍സന്‍ ഇബ്രാഹിം, വിപ്ലവക്കോടതി ജഡ്ജി ആയിരുന്ന അവദ് അഹമ്മദ് അല്‍ ബന്ദര്‍ എന്നിവരെയാണ് ഇറാഖി സര്‍ക്കാര്‍ തൂക്കിക്കൊന്നത്.

സദ്ദാമിന്റെ വധശിക്ഷ നടപ്പിലാക്കി രണ്ടാഴ്ചയും രണ്ടു ദിവസവും പിന്നിട്ടപ്പോഴാണ് ഇരുവരെയും തൂക്കിക്കൊന്നത്.

1982ല്‍ ദുജെയില്‍ 142 ഷിയാകളെ കൂട്ടക്കൊല ചെയ്ത സംഭവത്തില്‍ അന്നത്തെ പ്രസിഡന്റായിരുന്ന സദ്ദാം ഹുസൈനൊപ്പം ഇവര്‍ക്കും തുല്യപങ്കുണ്ടെന്ന് തുടര്‍ന്നാണ് ഇവരെ തൂക്കിലേറ്റാന്‍ ഇറാഖിലെ പ്രത്യേക കോടതി തീരുമാനിച്ചത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X