ലാവ്ലിന്‍: പ്രതികരിക്കുന്നില്ലെന്ന് കാരാട്ട്
ദില്ലി: ലാവ്ലിന്‍ കേസിലെ ഹൈക്കോടതി വിധിയോട് തത്ക്കാലം പ്രതികരിക്കുന്നില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു.
ലാവ്ലിന്‍ കേസിലെ വിധി സംബന്ധിച്ച് തത്ക്കാലം പോളിറ്റ് ബ്യൂറോ പ്രതികരിക്കുന്നില്ലെന്നായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് പ്രകാശ് കാരാട്ട് നല്‍കിയ മറുപടി. കേരളത്തിലെ സിപിഎം ഇതേപ്പറ്റി അഭിപ്രായം പറയുമെന്നും അദ്ദേഹം പറഞ്ഞു.
അതേ സമയം വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് പോളിറ്റ് ബ്യൂറോ അംഗം സീതാറം യെച്ചൂരി പറഞ്ഞു. സിബിഐ അന്വേഷണത്തോട് പാര്‍ട്ടിക്ക് എതിര്‍പ്പില്ല. ഏത് അന്വേഷണത്തെയും നേരിടാന്‍ തയാറാണെന്ന് നേരത്തെ പാര്‍ട്ടി വ്യക്തമാക്കിയിരുന്നു.
ലാവ്ലിന്‍ കേസില്‍ വിജിലന്‍സ് അന്വേഷണം നടക്കുന്നതിനാല്‍ കേസ് ഏറ്റെടുക്കേണ്ടതില്ലെന്ന് സിബിഐയാണ് ആദ്യം കോടതിയില്‍ പറഞ്ഞിരുന്നതെന്നും യെച്ചൂരി പറഞ്ഞു.












Click it and Unblock the Notifications