മജീഷ്യന്‍മാര്‍ക്കായി തൊഴില്‍ മേള
തിരുവനന്തപുരം: കേരളത്തിലെ മജീഷ്യന്‍മാര്‍ക്കായി തിരുവനന്തപുരത്തെ മാജിക്ക് അക്കാദമി തൊഴില്‍ മേള നടത്തുന്നു. തൊഴില്‍ മേളയില്‍ തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സംസ്ഥാനത്തെ സ്വകാര്യ ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും മജീഷ്യന്‍മാരായി ജോലി ലഭിക്കും.
പഞ്ചനക്ഷത്ര ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും മജീഷ്യന്‍മാരെ നിയമിക്കുന്നത് തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് വിനോദം പകരുന്നതിനാണെന്നും ഇത് ഇന്ന് ടൂറിസത്തിന്റെ ഭാഗമായിട്ടുണ്ടെന്നും മാജിക്ക് അക്കാദമി ഡയറക്ടര്‍ ഗോപിനാഥ് മുതുകാട് പറഞ്ഞു.
അഭിമുഖത്തിനായെത്തിയ 23 പേരില്‍ നാല് പേര്‍ മാത്രമാണ് ഇതുവരെ തിരഞ്ഞെടുക്കപ്പെട്ടത്.












Click it and Unblock the Notifications