ലാവ്ലിന്‍: സിബിഐ അന്വേഷണത്തിന് ഉത്തരവ്
കൊച്ചി: എസ്എന്‍സി ലാവ്ലിന്‍ കേസില്‍ സിബിഐ അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. അന്താരാഷ്ട്ര മാനങ്ങളുള്ള കേസ് ആയതിനാല്‍ കേസ് സിബിഐ അന്വേഷിക്കണമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.
ചീഫ് ജസ്റിസ് വി.കെ.ബാലിയും ജസ്റിസ് ജെ.ബി.കോശിയും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. കേസ് വിജിലന്‍സ് അന്വേഷിച്ചാല്‍ മതിയെന്ന സര്‍ക്കാരിന്റെ വാദം കോടതി അംഗീകരിച്ചില്ല.
വിജിലന്‍സ് അന്വേഷണത്തിലൂടെ എല്ലാ വസ്തുതകളും പുറത്തുകൊണ്ടു വരാന്‍ കഴിയില്ലെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. നിഷ്പക്ഷവും നീതിയുക്തവുമായ അന്വേഷണമാണ് സിബിഐ നടത്തേണ്ടതെന്നും ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
സിബിഐക്കുള്ള സൗകര്യങ്ങള്‍ വിജിലന്‍സിനുമുള്ളതിനാല്‍ കേസ് വിജിലന്‍സ് അന്വേഷിച്ചാല്‍ മതിയെന്നും സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട യുഡിഎഫ് സര്‍ക്കാര്‍ ആ തീരുമാനത്തിന്റെ കാരണം വ്യക്തമാക്കിയിരുന്നില്ലെന്നുമാണ് കോടതിയില്‍ സര്‍ക്കാര്‍ വാദിച്ചത്. കേസ് സിബിഐക്കു വിടുന്ന ഉത്തരവ് ഇറങ്ങാത്തതിനാല്‍ കേസ് സിബിഐ ഏറ്റെടുത്തിരുന്നില്ല.












Click it and Unblock the Notifications