യുഡിഎഫിന്റെ പോരാട്ടത്തിന്റെ വിജയം: രമേശ്
തിരുവനന്തപുരം: യുഡിഎഫ് നടത്തിയ പോരാട്ടങ്ങളുടെ വിജയമാണ് ലാവ്ലിന്‍ കേസിലെ കോടതി വിധിയെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല.
യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് സിബിഐ അന്വേഷണത്തിന് തീരുമാനിച്ചിട്ടും കേസ് തേച്ചുമായ്ച്ചുകളയാനുള്ള ശ്രമമാണ് പിന്നീട് വന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ നടത്തിയത്.
അഴിമതിക്കേസില്‍ നിന്ന് ഒരാളെ രക്ഷിക്കാനായി സര്‍ക്കാര്‍ ലക്ഷങ്ങള്‍ ചെലവാക്കി സുപ്രിം കോടതിയില്‍ നിന്ന് അഭിഭാഷകരെ കൊണ്ടുവന്ന സംഭവം സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ആദ്യമാണ്. കേരള ജനത ആഗ്രഹിച്ച വിധിയാണിതെന്നും ചെന്നിത്തല പറഞ്ഞു.












Click it and Unblock the Notifications