ലാവ്ലിന്‍ കേസ്: അപ്പീല്‍ നല്‍കില്ലെന്ന് വി.എസ്
തിരുവനന്തപുരം: ലാവ്ലിന്‍ കേസില്‍ വിധി അംഗീകരിക്കുന്നെന്നും വിധിക്കെതിരെ മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കില്ലെന്നും മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞു.
ലാവ്ലിന്‍ കമ്പനിയില്‍ നിന്നും കേരളത്തിന് കിട്ടേണ്ട തുക കിട്ടണമെന്ന് തന്നെയാണ് അന്നുമിന്നും തന്റെ നിലപാടെന്നു മുഖ്യമന്ത്രി വ്യക്തമാക്കി. തിരുവനന്തപുരത്ത് മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കാനായി വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
പ്രതിപക്ഷ നേതാവായിരുന്ന സമയത്ത് തന്നെ എസ്എന്‍സി ലാവ്ലിന്‍ കമ്പനിയെ കരിമ്പട്ടികയില്‍ പെടുത്തണമെന്ന് നിയമസഭയില്‍ പറഞ്ഞിരുന്നു. ഇതിനെ മറ്റ് തരത്തില്‍ വ്യാഖ്യാനിക്കേണ്ടതില്ല.
കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ ആദ്യമെടുത്ത നിലപാടില്‍ നിന്നും വ്യത്യസ്തമായി രാഷ്ട്രീയ പ്രേരിതമായ നിലപാടെടുത്തു. അതും തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍. ഇതിനെയാണ് തുടര്‍ന്ന് വന്ന സര്‍ക്കാര്‍ എതിര്‍ത്തത്. ഏത് അന്വേഷണത്തെയും നേരിടാന്‍ ഞങ്ങള്‍ക്ക് ഭയമില്ല. ഇത് നേരത്തെ വ്യക്തമാക്കിയിരുന്നതാണെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications