നായനാരുടെ സ്മരണാര്‍ത്ഥം ഫുട്ബോള്‍ ടൂര്‍ണമെന്റ്
കണ്ണൂര്‍: മുന്‍ മുഖ്യമന്ത്രി ഇ.കെ.നായനാരുടെ സ്മരാണാര്‍ത്ഥം സിപിഎം കണ്ണൂരില്‍ ഫുട്ബോള്‍ ടൂര്‍ണമെന്റ് നടത്തുന്നു. ടൂര്‍ണമെന്റ് സംഘാടക സമിതിയുടെ ചെയര്‍മാന്‍ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനാണ്.
ചൈന, ഖത്തര്‍ ഉള്‍പ്പെടെ 18 രാജ്യങ്ങളില്‍ നിന്ന് പ്രമുഖടീമുകളെ കൊണ്ടുവരാനാണ് ശ്രമിക്കുന്നതെന്ന് സംഘാടക സമിതി അംഗം ഇ.പി.ജയരാജന്‍ പറഞ്ഞു. 150 പവന്‍ തൂക്കമുള്ള നായനാര്‍ സ്വര്‍ണക്കപ്പാണ് വിജയികള്‍ക്ക് നല്‍കുക.
മത്സരങ്ങള്‍ക്കായി സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് ജയരാജന്‍ അറിയിച്ചു.












Click it and Unblock the Notifications