Get Updates
Get notified of breaking news, exclusive insights, and must-see stories!

പാര്‍ട്ടിയില്‍ ഒരു സ്ഥാനവും ഏറ്റെടുക്കില്ല: രാമന്‍പിള്ള

കൊച്ചി: ബിജെപിയില്‍ ഇനി ഒരു സ്ഥാനവും ഏറ്റെടുക്കില്ലെന്ന് കെ. രാമന്‍പിള്ള പറഞ്ഞു. അഴിമതി വിമുക്തമായ ഒരു ഇന്ത്യയെ കെട്ടിപ്പടുക്കുന്നതിനായി ശ്രമിക്കുമെന്നും ഇതിനായി ഒരു സ്വതന്ത്ര സാംസ്കാരിക സംഘടന ജനപക്ഷം എന്ന പേരില്‍ രൂപീകരിച്ചുവെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹം പറഞ്ഞു.

ഇതിന്റെ ആദ്യ യോഗം ചൊവാഴ്ച കൊച്ചിയില്‍ ചേര്‍ന്നിരിക്കുകയാണ്. ബിജെപിയുടെ മുന്‍ ട്രഷറര്‍ ദത്താത്രായേ റാവുവിന്റെ അധ്യക്ഷതയിലാണ് യോഗം ആരംഭിച്ചിരിക്കുന്നത്. അമ്പതോളം പേരാണ് ഉദ്ഘാടനത്തില്‍ പങ്കെടുക്കാനെത്തിയത്.

ബിജെപിയുടെ മുന്‍കാല നേതാക്കളായ വി.എന്‍. ഉണ്ണി, വിശ്വഹിന്ദു പരിഷത്തിന്റെ അഖിലേന്ത്യാ ഉപാധ്യക്ഷനായിരുന്ന പുത്തേഴത്ത് രാമചന്ദ്രന്‍, ബി.ജെ.പിയുടെ ദേശീയ കൗണ്‍സില്‍ അംഗമായിരുന്ന എം.എന്‍.വിജയന്‍, പാറയില്‍ രാധാകൃഷ്ണന്‍, ഏറ്റുമാനൂര്‍ രാധാകൃഷ്ണന്‍ തുടങ്ങിയ നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.

ഒ.രാജഗോപാല്‍, സി.കെ. പത്മനാഭന്‍, പി.എസ്. ശ്രീധരന്‍പിള്ള എന്നിവരോടെല്ലാം സംഘടന രൂപീകരിക്കുന്ന കാര്യത്തെക്കുറിച്ച് രാമന്‍പിള്ള ആലോചിച്ചിരുന്നെങ്കിലും അവരാരും യോഗത്തിനെത്തിയിട്ടില്ല.

ബിജെപി സംസ്ഥാന നേതൃത്വം ആര്‍എസ്എസിന് പ്രാമുഖ്യമുള്ള പക്ഷം കൈയടക്കിയതോടെ അതിനെതിരെ വിമതര്‍ നടത്തുന്ന പ്രതിഷേധങ്ങളുടെ ഒടുവിലാണ് പുതിയ സാംസ്കാരിക സംഘടന രൂപം കൊണ്ടിരിക്കുന്നത്. ഔദ്യോഗിക വിഭാഗത്തിനെതിരെ രാമന്‍പിള്ള പരസ്യമായ നിലപാട് കൈകൊണ്ടിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+