ന്യൂസ്വീക്ക് രാഹുല്‍ ഗാന്ധിയോട് ക്ഷമാപണം നടത്തി
ദില്ലി: വിദേശ സര്‍വകലാശാലകളില്‍ പഠിച്ചിട്ടും കോണ്‍ഗ്രസ് എംപി രാഹുല്‍ഗാന്ധിക്ക് ഒരു ഡിഗ്രി നേടിയെടുക്കാന്‍ കഴിഞ്ഞില്ലെന്ന പരാമര്‍ശം നടത്തിയതിന് ന്യൂസ്വീക്ക് ക്ഷമാപണം നടത്തി.
ന്യൂസ്വീക്കിന്റെ അടുത്തിടെ പുറത്തിറങ്ങിയ ലക്കത്തിലെ കവര്‍സ്റോറിയിലാണ് ഈ പരാമര്‍ശമുണ്ടായത്. കോണ്‍ഗ്രസിന്റെ നിയമവിദഗ്ധന്‍ അഭിഷേക് സിംഘ്വി ന്യൂസ്വീക്കിന്റെ ന്യൂയോര്‍ക്കിലെ ഓഫീസിലേക്ക് അയച്ച വക്കീല്‍ നോട്ടീസിനെ തുടര്‍ന്നാണ് ഏറ്റവും പുതിയ ലക്കത്തില്‍ ക്ഷമാപണം നടത്തിയത്.
ഒരു യുഎസ് സ്ഥാപനത്തില്‍ നിന്നും രാഹുല്‍ ഗാന്ധി തന്റെ ആദ്യത്തെ ഡിഗ്രി നേടിയതായി ന്യൂസ്വീക്ക് എഡിറ്റര്‍ ഫരീദ് സക്കറിയ പുതിയ ലക്കത്തില്‍ പറയുന്നു. സുരക്ഷാപരമായ കാരണങ്ങളാല്‍ രാഹുലിന് ഹാര്‍വാഡില്‍ നിന്നും ഫ്ലോറിഡയിലെ റോളിന്‍സ് കോളജിലേക്ക് മാറേണ്ടി വന്നെന്നും അവിടെ നിന്നും 1994ല്‍ ബിഎ പൂര്‍ത്തിയാക്കിയെന്നും ന്യൂസ്വീക്ക് വ്യക്തമാക്കിയിട്ടുണ്ട്. കാംബ്രിഡ്ജ് സര്‍വകലാശാലയിലെ ട്രിനിറ്റി കോളജില്‍ നിന്നും രാഹുല്‍ വികസന സാമ്പത്തികശാസ്ത്രത്തില്‍ എംഫില്‍ നേടിയെന്നും തങ്ങളുടെ നേരത്തെയുള്ള പരാമര്‍ശങ്ങള്‍ തെറ്റാണെന്നുമാണ് ന്യൂസ്വീക്കിന്റെ വിശദീകരണം.
രാഹുലിന് ഒരിക്കലും സ്ഥിരമായ ഒരു ജോലി കിട്ടിയിട്ടില്ലെന്നും ന്യൂസ്വീക്ക് തങ്ങളുടെ കവര്‍സ്റോറിയില്‍ പരാമര്‍ശിച്ചിരുന്നു. ഈ പരാമര്‍ശവും പുതിയ ലക്കത്തില്‍ തിരുത്തിയിട്ടുണ്ട്. ലണ്ടനിലെ പ്രമുഖ ഗ്ലോബല്‍ സ്ട്രാറ്റജി കണ്‍സള്‍ട്ടിംഗ് ഗ്രൂപ്പായ മോണിട്ടറില്‍ രാഹുല്‍ മൂന്ന് വര്‍ഷം ജോലി ചെയ്തിട്ടുണ്ടെന്ന് പുതിയ ലക്കത്തില്‍ പറയുന്നു.












Click it and Unblock the Notifications