പഠനസംഘത്തിലെ കുട്ടി പുഴയില്‍ മുങ്ങി മരിച്ചു
കണ്ണൂര്‍: സ്കൂളില്‍ നിന്നും ആറളം വന്യജീവി സങ്കേതത്തില്‍ പഠനയാത്രയ്ക്കെത്തിയ കുട്ടി പുഴയില്‍ മുങ്ങി മരിച്ചു.
കോഴിക്കോട് ജില്ലയിലെ പേരാമ്പ്രക്ക് സമീപം അവിദനെല്ലൂര്‍ ഹയര്‍ സെക്കന്ററി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി അഖില്‍ ഗോപി (13)യാണ് മരിച്ചത്. ഉച്ചഭക്ഷണം കഴിഞ്ഞ് കൈകള്‍ കഴുകുമ്പോള്‍ ചീങ്കണ്ണിപ്പുഴയില്‍ വീണാണ് അപകടമുണ്ടായത്.
സംഘത്തിലെ ഒരു കുട്ടി അഖിലിനെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും പേരാവൂരിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയില്‍ മരിക്കുകയായിരുന്നു. 41 കുട്ടികളാണ് പഠനയാത്രാ സംഘത്തിലുണ്ടായിരുന്നത്.












Click it and Unblock the Notifications