ദേവസ്വം ബില്ലിനെതിരെ ബാഹ്യ ഇടപെടല്‍: മന്ത്രി
തിരുവനന്തപുരം: ദേവസ്വം ബില്ല് കൊണ്ടുവരുന്നതിന് കാലതാമസമുണ്ടായതിന് കാരണമായി ബാഹ്യ ഇടപെടല്‍ ഉണ്ടായിട്ടുണ്ടാവാമെന്ന് ദേവസ്വം മന്ത്രി ജി.സുധാകരന്‍.
ബില്ലില്‍ മുഖ്യമന്ത്രി ഒപ്പിട്ടിട്ടുണ്ടെന്നും അടുത്ത മന്ത്രിസഭായോഗത്തില്‍ ചര്‍ച്ച ചെയ്ത ശേഷം ബില്ല് നിയമസഭയില്‍ അവതരിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
ചില സമുദായ സംഘടനകള്‍ ബില്ലിനെതിരെ ഇടപെടല്‍ നടത്തിയിട്ടുണ്ടാവാം. ദേവാലയങ്ങളിലെ മോഷണം തടയാനുള്ള നിയമമാണ് കൊണ്ടുവരുന്നതെന്നും ബില്ലിനെതിരെ അസത്യങ്ങള്‍ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു.












Click it and Unblock the Notifications