ലോട്ടറി: സര്‍ക്കാര്‍ രണ്ട് അപ്പീലുകള്‍ നല്‍കി
കൊച്ചി: അന്യസംസ്ഥാന ലോട്ടറികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ രണ്ട് അപ്പീലുകള്‍ ഡിവിഷന്‍ ബെഞ്ച് ഫയലില്‍ സ്വീകരിച്ചു.
ജസ്റിസുമാരായ കെ.എസ്.രാധാകൃഷ്ണന്‍, എം.എന്‍.കൃഷ്ണന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് അപ്പീലുകള്‍ പരിഗണിക്കുന്നത്.
ഭൂട്ടാന്‍ ലോട്ടറി വില്‍ക്കാന്‍ ശ്രീബാലാജി ഏജന്‍സിക്ക് അനുവാദം നല്‍കുന്ന ഉത്തരവിന്റെ കാലാവധി ഫിബ്രവരി ഏഴ് വരെ ഡിവിഷന്‍ ബെഞ്ച് നീട്ടി.












Click it and Unblock the Notifications